photo
ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്സ് സെന്ററിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജൂബി.കെ.കമാൽ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: സ്ത്രീകളുടെ പുരോഗതിക്കും ശാക്തീകരണത്തിനും സ്ത്രീ കൂട്ടായ്മകൾ അനിവാര്യമാണെന്ന് വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജുബിന കെ. കമാൽ പറഞ്ഞു. ശിഹാബ് തങ്ങൾ ഹ്യൂമൺ റിസോഴ്സ് സെന്ററിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജുബിന കെ. കമാൽ. സെന്റർ ചെയർമാൻ കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കക്കാക്കുന്ന് ഉസ്മാൻ കുഞ്ഞ് തൊഴിലാളി ക്ഷേമനിധിയെ സംബന്ധിച്ച് ക്ലാസെടുത്തു. ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, അമ്പുവിള ലത്തീഫ്, അംജിത, അമ്പിളി എന്നിവർ സംസാരിച്ചു.