photo
ഡോ. വി.വി.വേലുക്കുട്ടി അരയന്റെ വസതിയിൽ എത്തിയ. മാദ്ധ്യമ ചരിത്ര യാത്രക്ക് നൽകിയ സ്വീകരണ യോഗം വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്യുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ സമീപം.

കരുനാഗപ്പള്ളി : നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സംഭാവനകൾ നൽകിയ ഡോ. വി.വി.വേലുക്കുട്ടി അരയന്റെ പത്രപ്രവർത്തനത്തെ അനുസ്മരിച്ച് മാദ്ധ്യമ യാത്ര ഇന്നലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകരും വിദ്യാർഥികളും അടങ്ങുന്ന നൂറോളംപേരുടെ സംഘമാണ് ഡോ. വി.വി വേലുക്കുട്ടി അരയന്റെ ചെറിയഴീക്കലുള്ള വസതിയിൽ എത്തിയത്.

ഡോ. വേലുക്കുട്ടി അരയന്റെ സ്മൃതി മണ്ഡപത്തിൽ സംഘം പുഷ്പാർച്ചന നടത്തി. സ്വീകരണ യോഗം സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ ഗായികയുമായ പി. കെ മേദിനി ഉദ്ഘാടനം ചെയ്തു.താഴെത്തട്ടിലുള്ളവരുടെ മോചനത്തിനായി തൂലിക പടവാളാക്കിയ വ്യക്തിത്വമായിരുന്നു വേലുക്കുട്ടി അരയനെന്ന് പി. കെ. മേദിനി പറഞ്ഞു. ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വേലുക്കുട്ടി അരയന്റ പത്രമാസികകളുടെ പ്രദർശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു മുഖ്യഅതിഥിയായിരുന്നു. ഡോ വള്ളിക്കാവ് മോഹൻദാസ് അനുസ്മരണപ്രഭാഷണം നടത്തി.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സെലീന, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ് ,കെ.സത്യ രാജൻ, പി. സതീന്ദ്രൻ, എം. ശശിധരൻ, ബി .വേണു, രാജേഷ് ലാൽ, അനിൽ വി.നാഗേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.