കുന്നത്തൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ പ്രചാരണാർത്ഥം മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബോർഡുകൾ നശിപ്പിച്ചത്. കത്തിയും മറ്റും ഉപയോഗിച്ച് ബോർഡുകൾ കുത്തിക്കീറുകയും നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.