kunnathoor
കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ജില്ലാ ട്രഷറർ അനിൽ വാഴപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ജില്ലാ ട്രഷറർ അനിൽ വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എൽ. പദ്മകുമാർ, സംസ്ഥാന സമിതി അംഗം നളിനി ശങ്കരമംഗലം, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ആർ. ബാബുക്കുട്ടൻ, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി ആർ. സുജിത്, യുവമോർച്ച ജില്ലാ കൺവീനർ വി.എസ്. ജിതിൻ ദേവ്, ബി.ജെ.പി മണ്ഡലം ജനറൽ ഡി. സുരേഷ്, ട്രഷറർ മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.