photo
കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ഉദ്ഘാടനം ചലച്ചിത്ര നടി കസ്തൂർബ ഏംഗൽസ് നിർവ്വഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡ് ദീപു ദിവാകർ, സെക്രട്ടറി ജി.സജീവ്, ഉത്സവ കമ്മിറ്റി ചെയർമാൻ എൻ.സാബു, കൺവീനർ ബി.ഷാജി എന്നിവർ സമീപം

കൊല്ലം: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര നടി കസ്തൂർബാ ഏംഗൽസ് ഭദ്രദീപ പ്രകാശനം നടത്തി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പണയിൽ ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ദിപു ദിവാകറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി ജി. സജീവ്, ഉത്സവ കമ്മിറ്റി ചെയർമാൻ എൻ. സാബു, കൺവീനർ ബി. ഷാജി എന്നിവർ സംസാരിച്ചു. തോട്ടയ്ക്കാട്ട് കുറുപ്പിന്റെ നേതൃത്വത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ടിന് തുടക്കമിട്ടു. രാത്രിയിൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.