ob-ansil
അൻസിൽ

പത്തനാപുരം: ഫുട്ബോൾ മത്സരം കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പുന്നല ചാച്ചിപ്പുന്ന അൻസിൽ മൻസിലിൽ സലീമിന്റെ മകൻ അൻസിൽ (16) ആണ് മരിച്ചത്. മാലൂർ എം.റ്റി.ഡി.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അൻസിലിനെ രക്ഷിക്കുന്നതിനിടെ പരിക്ക് പറ്റിയ സുഹൃത്ത് അതുലിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തച്ചക്കോട് കനാൽ പുറമ്പോക്കിൽ ഫുട്ബോൾ കളിച്ചശേഷം കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് അക്വിഡേറ്റിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് .റഹ് മത്ത് ( സ്റ്റാഫ് നഴ്സ് , മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം).സഹോദരി:അൽഫി.സംസ്കാരം പിന്നീട്