photo
കരയോഗ കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി:എൻ.എസ്.എസ് അയണിവേലിക്കുളങ്ങര 1125-ം നമ്പർ ദേവീ വിലാസം കരയോഗത്തിലെ കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ. പി. വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ. വി. ലളിതമ്മ മുഖ്യപ്രഭാഷണം നടത്തി. കുരുമ്പോലിൽ ശ്രീകുമാർ, ബി. മോഹൻദാസ്, ബി. ശ്രീകുമാർ, യൂണിയൻ സെക്രട്ടറി ദീപു, ബി. സതിയമ്മ, സരസ്വതിഅമ്മ, രവീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് അഡ്വ. പി.എസ്. രാജീവ് ക്ലാസെടുത്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും രോഗികൾക്കുള്ള ചികിത്സാ ധനസഹായങ്ങളും വിതരണം ചെയ്തു.