കൊട്ടാരക്കര: ചന്തമുക്കിലെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകവേ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന യുവാവിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുട്ടറ സ്വദേശിയായ ജയപ്രകാശിനെയാണ് ( 23) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മണ്ണറ സ്വദേശി ലൈലാബീവി ( 54) കൊട്ടാരക്കര മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി ബോബി കൊട്ടാരക്കര റോഡ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ് യുവാവ് പുറകെ എത്തി ആക്രമിച്ച് രണ്ട് പവന്റെ മാല കവർന്നത്. കൊട്ടാരക്കര എസ്.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ പുലമൺ തോടിന് സമീപത്ത് വെച്ച് പിടി കൂടുകയായിരുന്നു.