ചവറ: ബൈക്കിടിച്ച് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. നീണ്ടകര പരിമണം ശ്രീഭവനിൽ ബിന്ദു (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാൻ പരിമണത്ത് ദേശീയപാത മുറിച്ചുകടക്കുമ്പോഴായായിരുന്നു അപകടം. അമിതവേഗത്തിൽ വന്ന ബൈക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ ഓവർടേക്ക് ചെയ്തു കയറുമ്പോഴാണ് അപകടം സംഭവിച്ചത് .തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചായിരുന്നു മരണം . ഭർത്താവ്: പ്രസാദ് (ആട്ടോ ഡ്രൈവർ). മക്കൾ: പ്രയാഗ, പ്രവീണ.