ചവറ: ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. നീണ്ടകര പരിമണം ശ്രീഭവനിൽ ബിന്ദു (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30ന് വീട്ടിലേക്ക് പോകാൻ പരിമണത്ത് ദേശീയപാത മുറിച്ചുകടക്കുമ്പോഴായായിരുന്നു അപകടം. തെക്കുനിന്ന് അമിതവേഗത്തിൽ വന്ന ബൈക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ ഓവർടേക്ക് ചെയ്തു കയറുമ്പോഴായിരുന്നു അപകടം. നീണ്ടകര താലൂക്ക് ആശുപത്രിയിൽ നിന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കും തുടർന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബിന്ദു രാത്രി 12.45ന് മരിച്ചു. ഭർത്താവ്: പ്രസാദ് (ആട്ടോ ഡ്രൈവർ). മക്കൾ: പ്രയാഗ, പ്രവീണ.
ബൈക്ക് യാത്രികരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.