ai
നവകേരളം സൃഷ്ടിക്കാൻ തദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക്: മന്തി കടപ്പള്ളി രാമചന്ദ്രൻ

പുത്തൂർ : നവകേരളം സൃഷ്ടിക്കാൻ തദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പാങ്ങോട്ട് പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തണ്ണീർപ്പന്തൽ വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്രമായ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രധാനപങ്ക് വഹിക്കാനുണ്ട്. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പുത്തൂരിൽ വിട്ടു നൽകിയ 60 സെന്റ് സ്ഥലത്ത് ഒന്നരക്കേടി രൂപ മുടക്കി നിർമ്മിക്കുന്ന സായന്തനം വൃദ്ധസദനത്തിന്റെ തറക്കല്ലിടലും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഇ.എസ്. രമാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. അനിൽകുമാർ, വാർഡംഗം അനീഷ് പാങ്ങോട്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു.