പത്തനാപുരം: സമീപവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ അലിമുക്ക് കാലായിൽ വീട്ടിൽ ഹെർമ്മൻ ജിൽഡാണ് (മോഹനൻ-58) അയൽവാസി സഹദേവന്റെ ആൾതാമസമില്ലാത്ത വീടിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ചത്. ബാങ്കിൽ നിന്ന് ലോണെടുത്തതുമായി ബന്ധപ്പെട്ട ഇടപാടുകളും കടബാദ്ധ്യതയുമുണ്ടെന്ന് പൊലീസ് അറിയിച്ചു . ഭാര്യ : ജെസി ഹെർമ്മൻ. മക്കൾ :അജിത് ഹെർമ്മൻ, അജിതാ ഹെർമ്മൻ.