പത്തനാപുരം: സമീപവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ അലിമുക്ക് കാലായിൽ വീട്ടിൽ ഹെർമ്മൻ ജിൽഡാണ് (മോഹനൻ-58) അയൽവാസിയായ അലിമുക്ക് പള്ളിക്കിഴക്കേതിൽ സഹദേവന്റെ ആൾതാമസമില്ലാത്ത പഴയ വീടിന്റ കഴുക്കോലിൽ തൂങ്ങിമരിച്ചത്. സഹദേവന്റെ മരുമകൻ അശോക് കുമാറാണ് മോഹനൻ തൂങ്ങിനിൽക്കുന്നത് കണ്ടത്. ബാങ്കിൽ നിന്ന് ലോണെടുത്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളും കടബാദ്ധ്യതയുമുണ്ടെന്ന് പൊലീസന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ : ജെസി ഹെർമ്മൻ. മക്കൾ :അജിത് ഹെർമ്മൻ, അജിതാ ഹെർമ്മൻ. സംസ്കാരം ഇന്ന് 11ന് വെട്ടിത്തിട്ട മലങ്കര സെന്റ് മേരീസ് കത്തോലിക്കാ പള്ളിസെമിത്തേരിയിൽ.