ബ്രിട്ടനിലെ ഏറ്റവും വലിയ മരവീട്ടിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയണ്ടേ?.250 വയസുള്ള ഒരു കൂറ്റൻ ഓക്ക് മരത്തിന്റെ ചില്ലകളിലാണ് ഇൗ മരവീട് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭംഗികണ്ടാൽ ആരും അറിയാതൊന്ന് നോക്കിപ്പോകും. ഓക്ക് മരത്തിന്റെ തടികൾ കൊണ്ടാണ് പില്ലറുകളും പാനലുകളും ഫർണിഷിംഗുമൊക്കെ ചെയ്തിരിക്കുന്നത്. താഴെനിന്ന് വീട്ടിലേക്ക് എത്തിച്ചേരാനായി തടികൊണ്ട് ഒരു പാലവും ഗോവണിയും നിർമിച്ചിട്ടുണ്ട്.ഒന്നാം നിലയിലെ സ്വീകരണമുറിക്ക് ചുറ്റും ഫ്രഞ്ച് ജനാലകൾ കാണാം. ഇതിലൂടെ കാറ്റും വെളിച്ചവുമൊക്കെ ഇഷ്ടംപോലെ എത്തും. ഇൗ ജനാലകളിലൂടെ നോക്കിയാൽ പുറത്തെ മനോഹരകാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.
മുകൾനിലയിൽ മാസ്റ്റർ ബെഡ്‌റൂമിൽ വമ്പനൊരു കിടക്കയാണ് ഒരുക്കിയിരിക്കുന്നത്. വിന്റേജ് ശൈലിയിൽ ഒരുക്കിയ കുളിമുറിയിൽ ബാത് ടബ്ബ് വരെയുണ്ട്. ചെറിയൊരു അടുക്കളയും സമീപം ഡൈനിംഗ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. സുഭിഷമായ ആഹാരവും ലഭിക്കും. നാലു പേരുള്ള കുടുംബത്തിന് ഇവിടെ സുഖമായി താമസിക്കാം. മരവീട്ടിൽ ഒരു രാത്രി തങ്ങണമെങ്കിൽ രൂപ ഇരുപത്തായിരം മുടക്കണം. പിറ്റേന്ന് രാവിലെ സ്ഥലം കാലിയാക്കുകയും വേണം. മരവീട്ടിൽ താമസിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്.