paravur-sajeeb
ജനമഹായാത്രയ്ക്ക് ചാത്തന്നൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു

പരവൂർ: ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ പ്രസക്തി പൂർണ്ണമായും നഷ്‌ടപ്പെട്ടതായി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് ചാത്തന്നൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തിന്റെയും അടിച്ചമർത്തൽ ഭരണത്തിന്റെയും ഫലമായാണ് ബംഗാളിലും ത്രിപുരയിലും സി.പി.എം ഇല്ലാതായത്. ആ സ്ഥിതി കേരളത്തിലും ആവർത്തിക്കും. അദാനിക്ക് കോൺട്രാക്ട് കൊടുക്കുന്ന ഭരണമായി കേന്ദ്ര സർക്കാർ അധഃപതിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്വീകരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ ഉദ്‌ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ. പീതാംബരക്കുറുപ്പ്, ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, പഴകുളം മധു, ഷാനവാസ് ഖാൻ, നെടുങ്ങോലം രഘു, എം. സുന്ദരേശൻപിള്ള, പരവൂർ രമണൻ, എൻ. ജയചന്ദ്രൻ, പരവൂർ സജീബ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എ. ഷുഹൈബ്, എൻ. ഉണ്ണികൃഷ്ണൻ, ജോൺ എബ്രാഹം, കെ.പി. അനിൽകുമാർ, ഡോ. ശൂരനാട് രാജശേഖരൻ എന്നിവർ സംസാരിച്ചു.