bharanicavu
ഭരണിക്കാവിൽ വാഹന ഷോറുമിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം

കുന്നത്തൂർ: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ഇരുചക്രവാഹന ഷോറൂമിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേൽക്കുകയും കാർ പൂർണമായും തകരുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഭരണിക്കാവ് ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള ഷോറൂമിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവ് ഭാഗത്തേക്ക് വന്ന കാർ റോഡരികിലെ പോസ്റ്റും ഷോറൂമിന്റെ മതിലും ഗേറ്റും തകർത്ത് അകത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. രണ്ട് തവണ കരണം മറിഞ്ഞ കാർ തിരികെ റോഡരികിൽ ഇടിച്ചാണ് നിന്നത്. ശാസ്താംകോട്ട പൊലീസെത്തിയാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.