കരുനാഗപ്പള്ളി: ആൾ കേരള പുലയർ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രഘു തേവലക്കര അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ എൻ. വിജയൻപിള്ള എം.എൽ.എ വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി. രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. കെ.ഇ. ബൈജു, അഡ്വ. സി.പി. സുധീഷ് കുമാർ, കോലത്ത് വേണുഗോപാൽ, കെ.ജി. വിശ്വംഭരൻ, എം.കെ. വാസുദേവൻ, ശൂരനാട് അജി, യൂണിയൻ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.