കൊല്ലം : ജില്ലയിലെ വാണിജ്യ - വ്യാപാര തൊഴിലാളികളുടെ സോഷ്യൽ വെൽഫെയർ സഹകരണ സംഘമായ ഷോപ്കോസിന്റെ ഉദ്ഘാടനം മുൻ എം.പി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
തൊഴിലാളികളും തൊഴിലുടമകളും യോജിച്ച് ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംഘം ചീഫ് പ്രമോട്ടർ പി. സജി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
എം. നൗഷാദ് എം.എൽ.എ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ക്വയിലോൺ മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ടി.എം.എസ്. മണി, നോർക്ക റൂട്സ് ചെയർമാൻ കെ. വരദരാജൻ, എസ്. സുദേവൻ, എൻ. പദ്മലോചനൻ, കെ. തുളസീധരകുറുപ്പ്, സഹകരണ ജോയിന്റ് രജിസ്ട്രാർ ഇമ്മാനുവൽ ഡേവിഡ്, വിശ്വനാഥൻ, വത്സല, അനിരുദ്ധൻ, എ.എം. ഇക്ബാൽ, സംഘം പ്രമോട്ടർമാരായ എഴുകോൺ സന്തോഷ്, കെ. ആനന്ദൻ, ജെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.