കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനോത്സവം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനിൽ ആർ. പാലവിള അദ്ധ്യക്ഷത വഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർ പേഴ്‌സൺ എം. ശോഭന, എൻ.സി. ശ്രീകുമാർ, ഇ.പി. ജയപ്രകാശ് മേനോൻ, വി. വിജയകുമാർ, ആർ. രാധാകൃഷ്ണപിള്ള, പ്രിൻസിപ്പൽ ബിന്ദു ആർ. ശേഖർ, പി. അബ്ദൽസലാം, ഷിഹാബ് എസ്. പൈനുംമൂട്, ജെ.പി. ജയലാൽ, എ. അഷ്‌റഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ മാനേജർ വി. രാജൻപിള്ള പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രഥമാദ്ധ്യാപിക മേരി ടി. അലക്‌സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സി. ജയശ്രീ നന്ദിയും പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച പരിപാടികളാൽ പഠനോത്സവം ശ്രദ്ധേയമായി. തളിർ സ്‌കോളർഷിപ്പ് വിതരണം, എയ്‌റോബിക്‌സ്, വിദ്യാഭ്യാസ പ്രദർശനം, വായനയുടെ വസന്തം, പാഠ്യഭാഗത്തുനിന്നുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയുടെ നാടകാവിഷ്‌ക്കാരം, പുസ്തകോത്സവം, പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള ധനസഹായം, പീരിയോഡിക് ടേബിളിന്റെ 150-ാം അന്താരാഷ്ട്ര വർഷാചരണം, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വിതരണം, സ്‌കിറ്റ്, ഓട്ടൻതുള്ളൽ, നാടൻപാട്ട്, ചൊൽക്കാഴ്ച, ലാംഗ്വേജ് ഗെയിം തുടങ്ങിയ മികവുറ്റ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.