photo
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കന്യാകുഴി വാർഡിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. സുജാതാ മോഹൻ, ജലജാ ഗോപൻ എന്നിവർ സമീപം

കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കന്യാകുഴി വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ അംഗൻവാടി കെട്ടിടം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജലജഗോപൻ കെട്ടിടത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാകുമാരി, ക്ഷേകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ്‌കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ദു ഗോപൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല മധു, പഞ്ചായത്തംഗങ്ങളായ ഷെഫീഖ്, രജനി, സിന്ദു, രഞ്ജിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തിസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി. വിജയകുമാർ സ്വാഗതം പറഞ്ഞു.