ഓയൂർ: ഐ.ഐ.വൈ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് റേഷൻകട വഴി സൗജ്യമായി ആട്ട നൽകുമെന്നും റേഷൻകടകളിൽ അഴിമതിയുണ്ടായാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഓടനാവട്ടത്ത് പ്രവർത്തിച്ചിരുന്ന മാവേലിസ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ. അജയകുമാർ, കേരളാഫീഡ്‌സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം കെ. ജഗദമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാൻ എൽ. ബാലഗോപാൽ, മെമ്പർ ഓടനാവട്ടം വിജയപ്രകാശ്, തങ്കപ്പൻപിള്ള, ആർ. മുരളീധരൻ, കെ. മധു, മത്തായി ടി. മാവിള എന്നിവർ സംസാരിച്ചു. എ. രമാദേവി സ്വാഗതവും ഷാജി കെ. ജോൺ നന്ദിയും പറഞ്ഞു.