കുണ്ടറ: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുണ്ടറ തൊണ്ടിറക്കുമുക്കിന് സമീപം ഇടവട്ടം ചിറക്കോണം അരുൺ നിവാസിൽ സോമരാജനാണ് (65) മരിച്ചത്. 26 ന് വൈകിട്ട് 4ന് ഇളമ്പള്ളൂർ അഞ്ചാലുമൂട് റോഡിൽ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ഓഫീസിന് സമീപത്താണ് സോമരാജനെ ബൈക്കിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് സമീപത്തെ ഓടയിൽ വീണ് ഗുരുതര പരിക്കേറ്റ സോമരാജനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
ഇന്നലെ രാവിലെയോടെ മരിച്ചു. കേരളപുരം ഏഴാംകുറ്റി സിറ്റി ഇലക്ട്രോണിക്സ് ഉടമയാണ്. ഭാര്യ: സുദക്ഷിണ. മക്കൾ: അനൂപ് (ഗ്രാഫിക് ഡിസൈനർ, ബാംഗ്ലൂർ), അരുൺ (വെസ്റ്റീജ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്), അനു. മരുമക്കൾ: അക്ഷയ, താര, ലാൽകുമാർ (ടി.ടി.ഐ ഇന്ത്യൻ റെയിൽവേ, തിരുവനന്തപുരം)