kunnathoor
ഗവൺമെന്റ് എച്ച്.എസ്.എസ് വെസ്റ്റ് കല്ലടയിലെ കുട്ടിപ്പോലീസ് രണ്ടാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാൽ സല്യൂട്ട് സ്വീകരിക്കുന്നു.

കുന്നത്തൂർ: വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പൊലീസ് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡും രക്ഷാകർത്തൃ സംഗമവും നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട സി.ഐ വി.എസ്. പ്രശാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുധീർ, എൻ.യശ്പാൽ, പി. അജി, പി.എം. സജിത, ബിനു.എ, ടി. രാജീവ്, അനിമോൻ, സെൽവരാജൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ പി.ഒ. സണ്ണി സ്വാഗതവും ജെ. സാംബ്രു വൈദ്യൻ നന്ദിയും പറഞ്ഞു.