ob-adarsh

അഞ്ചൽ :സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ചണ്ണപ്പേട്ട മാർത്തോമ്മാ ഹൈ സ്കൂളിലെ അദ്ധ്യാപകനായ ഇടമുളയ്ക്കൽ കൊല്ലമൺവിള മുകളുവിള വടക്കേതിൽ വീട്ടിൽ ആദർശിന്റെ (27) സംസ്കാരം പെരുങ്ങള്ളൂർ മാർത്തോമ്മാ പള്ളിയിൽ നടന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ ചണ്ണപ്പേട്ടയിലേക്ക് പോകവേ എതിർ ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിൻഭാഗത്തിരുന്ന ആദർശിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ :കെ.എം. തോമസ്. അമ്മ: മറിയാമ്മ. സഹോദരൻ: ആരോൺ.