കൊല്ലം: നഗരത്തിലെ ആദ്യ ഹൈടെക് & സ്മാർട്ട് ഷെൽട്ടർ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ സജ്ജമായി. ഇന്ന് വൈകിട്ട് 3.30ന് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ആസ്ഥാനമായ സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഷെൽട്ടറിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഷെൽട്ടറുകൾക്കായി നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും ചെലവില്ല. ഇവിടെ സ്ഥാപിക്കുന്ന പരസ്യങ്ങളിലൂടെ ചെലവാകുന്ന പണം നിർമ്മാണ ഏജൻസി കണ്ടെത്തും. നിശ്ചിത കാലയളവ് കഴിയുമ്പോൾ ബസ് ഷെൽട്ടറുകൾ നഗരസഭയ്ക്ക് കൈമാറും.
ദേശീപാതയിൽ മേവറം മുതൽ ശക്തികുളങ്ങര വരെ 55 കേന്ദ്രങ്ങളിലാണ് ഹൈടെക് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. എസ്.എൻ കോളേജ് ജംഗ്ഷനിൽ പൂർത്തിയായതിന് പുറമേ എ.ആർ ക്യാമ്പിന് സമീപം രണ്ട് ഷെൽട്ടറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഹൈടെക് ബസ് ഷെൽട്ടറിൽ
ഫ്രീ വൈഫൈ
സി.സി.ടി.വി
എഫ്.എം റേഡിയോ
എൽ.ഇ.ഡി ഡിസ്‌പ്ളേ
കുടിവെള്ളം
മികച്ച ഇരിപ്പിടങ്ങൾ