തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി പ്രവർത്തകർക്കും ദേശീയ രാഷ്ട്രീയ തത്പരർക്കും വേണ്ടി രാഷ്ട്രീയ പഠന-പരിശീലന- ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് പ്രസിഡന്റ് ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ഒഫ് പൊളിറ്റിക്‌സ് എന്ന പേരിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് ശശി തരൂർ എം.പി ഡി.സി.സി. ആഡിറ്റോറിയത്തിൽ നിർവഹിക്കും. ഡോ. പി.വി. കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ ഡയറക്ടർമാർ. ടി.എൻ. പ്രതാപൻ, ഡോ. പി.വി. കൃഷ്ണൻനായർ, ബാലചന്ദ്രൻ വടക്കേടത്ത്, സി.സി. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.