ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ടാം അതിരുദ്ര മഹായജ്ഞത്തിനു തുടക്കമായി. ഇന്നലെ പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. 11 പേർ വീതം 11 വിഭാഗങ്ങളിലായി 121 പേർ ആചാര്യൻമാരായി. ശ്രീരുദ്രമന്ത്രം ജപിച്ച് ചൈതന്യപുരിതമാക്കിയ കലശം രാവിലെ എട്ടരയോടെ മഹാദേവന് അഭിഷേകം ചെയ്തു. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരി കാർമികത്വം വഹിച്ചു. അതിരുദ്രം 11 ദിവസം നീണ്ട് നിൽക്കും. ക്ഷേത്രത്തിൽ ദിവസവും വിവിധ കലാപരിപാടകൾ അരങ്ങേറും. ഭക്തർക്കായി മൂന്ന് നേരവും അന്നദാനവും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 11ന് രാവിലെ അതുരുദ്രയജ്ഞത്തിന് സമാപനമാകും.