ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കുന്നപ്പിള്ളിക്കടവ് തടയണയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. തടയണയുടെ പരിസരത്ത് രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാനം നിർവഹിക്കും. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷ വഹിക്കും. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എൽ.എസ്. സലീം റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജു നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ബാബു, ജെനീഷ് പി. ജോസ്, തങ്കമ്മ വർഗ്ഗീസ്, ഉഷ ശശിധരൻ, തോമസ് ഐ.കണ്ണത്ത് എന്നിവർ പങ്കെടുക്കും.