pongala
പൊങ്കാലയര്‍പ്പിക്കുന്ന ഭക്തര്‍

പുതുക്കാട്: തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകൾ ദേവിക്ക് പൊങ്കാല അർപ്പിച്ച് സായൂജ്യരായി. രാവിലെ ക്ഷേത്രം രക്ഷാധികാരി ടി.എസ്. അനന്തരാമൻ ഭദ്രദീപം തെളിച്ച് ഉദ്ഘാനം ചെയ്തു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സി. ലതിക, ഡോ. സുന്ദർ മേനോൻ തുടങ്ങിയവർ സംബന്ധിച്ചു. ചലചിത്ര താരം രചന നാരായണൻകുട്ടിയും പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു.