gvr-komban-nandan-locket
കൊമ്പൻ നന്ദനെ പഞ്ചലോഹമാല അണിയിച്ചപ്പോൾ

ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ നന്ദന് അങ്ങാടിപ്പുറം ആനപ്രേമി സംഘം പഞ്ചലോഹ ലോക്കറ്റ് മാല സമ്മാനം നൽകി. ഗുരുവായൂരുപ്പന്റെ മുദ്രയോടു കൂടിയുള്ള ലോക്കറ്റ് മാലയ്ക്ക് രണ്ടു കിലോ തൂക്കം വരും. മദപ്പാട് കാലത്തിന് ശേഷം നന്ദനെ വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിന് കൊണ്ടുവന്നപ്പോൾ കിഴക്കെ ഗോപുരനടയിൽ വച്ചാണ് മാല ചാർത്തിയത്. ദേവസ്വത്തിനുവേണ്ടി ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. സുനിൽകുമാറും മാനേജർ പവിത്രനും മാല ഏറ്റുവാങ്ങി.