പാവറട്ടി: കേരള സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികളോടെ ഫെബ്രുവരി 20 മുതൽ 27 വരെ നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഈ പരിപാടിയുടെ ഭാഗമായി മണലൂർ മണ്ഡലത്തിൽ നടത്തേണ്ട ആഘോഷപരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനുള്ള മണ്ഡലംതല യോഗം മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെയും നിർമ്മാണം ആരംഭിക്കുന്ന പദ്ധതികളുടെയും ഉദ്ഘാടനങ്ങൾ ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട മണ്ഡലം തല സെമിനാർ നടത്തുന്നതിനും തീരുമാനമെടുത്തു. സംഘാടക സമിതി ഭാരവഹികളായി സി.എൻ. ജയദേവൻ എം.പി. (രക്ഷാധികാരി), മുരളി പെരുനെല്ലി എം.എൽ.എ (ചെയർമാൻ) അബ്ദുൾ സലാം ബി.ഡി.ഒ. മുല്ലശ്ശേരി(കൺവീനർ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതി വേണുഗോപാൽ, ഡോ. സുഭാഷിണി അലി, പി.സി. ശ്രീദേവി, എ.വി. സുമതി (വൈസ് ചെയർമാൻമാർ), ഡോ. കെ.ടി. സുജ (ജോയിന്റ് കൺവീനർ) അംഗങ്ങളായി പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയപാർട്ടികളുടെ മണ്ഡലം തല പ്രതിനിധികൾ, ഗ്രന്ഥശാല സംഘം സംസ്ഥാന ജില്ലാ അംഗങ്ങൾ, വിവിധ വകുപ്പ് മണ്ഡലം തലമേധാവികൾ എന്നിവരേയും തിരഞ്ഞെടുത്തു.