award
പൗലോസ് താക്കോൽക്കാരൻ അവാർഡ് ഫാ.വർഗീസ് പാത്താടന്, മന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനിക്കുന്നു

ചാലക്കുടി: ജനതാദൾ നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ 26-ാം ചരമവാർഷിക അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടത്തി. ചാലക്കുടി വ്യാപാരഭവനിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും, പൗലോസ് താക്കോൽക്കാരൻ പുരസ്‌കാര ജേതാവ് ഫാ. വർഗീസ് പാത്താടന് പുരസ്‌കാര സമർപ്പണവും മന്ത്രി വി.എസ്. സുനിൽക്കുമാർ നിർവഹിച്ചു.

ബി.ഡി.ദേവസി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഭവന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ നിർദ്ധനർക്ക് നിർമിച്ച വീടുകളുടെ താക്കോൽ ദാനവും പൗലോസ് താക്കോൽക്കാരൻ അനുസ്മരണവും മുനിസിപ്പൽ ചെയർപേഴ്‌സൻ ജയന്തി പ്രവീൺ കുമാർ നിർവഹിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ടി.സി. സാബു, നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പാർലമെന്റി പാർട്ടി ലീഡർ പി.എം. ശ്രീധരൻ, സഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ അഡ്വ. യു.വി. മാർട്ടിൻ, വി.ജെ. ജോജി, നേതാക്കളായ എം.സി. ആഗസ്റ്റി, ജോസ് പൈനാടത്ത്, ഫാ. വർഗീസ് പാത്താൻ, അഡ്വ. പി.എം. മാത്യു എന്നിവർ പ്രസംഗിച്ചു.