thirunal
ചാലക്കുടി സെന്‌റ് മേരീസ് ഫൊറോന പള്ളയിലെ അമ്പുതിരുനാളിന്‌റെ ഭാഗമായി നടന്ന പ്രദക്ഷിണം

ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ കുർബ്ബാനകൾക്കും പ്രദക്ഷിണത്തിനും വിശ്വാസികളുടെ നിറഞ്ഞ സാന്നിദ്ധ്യമുണ്ടായി. ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് ഫാ. ജോമോൻ പുത്തേറ്റുപടിക്കൽ കാർമ്മികനായി. വൈകീട്ട് നടന്ന തിരുനാൾ പ്രദക്ഷിത്തിന് വികാരി ഫാ. ജോസ് പാലാട്ടി നേതൃത്വം വഹിച്ചു. വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പള്ളിയിൽ നിന്നും പുറപ്പെട്ട് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സമാപിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായാണ് ഇക്കുറി തിരുനാൾ ആഘോഷം. എങ്കിലും ഏതാനും സംഘടനകൾ നഗരത്തിൽ വിവിധ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ടൗൺ അമ്പ് പ്രദക്ഷിണം നടക്കും...