folk-arts
നാടൻ കലാരൂപങ്ങൾ

ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം കാർത്യായനി ഭഗവതി ക്ഷേത്രോത്സവം ഭക്തിസാന്ദ്രം. രാവിലെ മഹാഗണപതിഹോമം, മലർനിവേദ്യം, ഉപദേവന്മാർക്കു ഒറ്റക്കലശപൂജ, ഉപദേവന്മാർക്ക് കലാശാഭിഷേകം,ശീവേലി എന്നിവ ഉണ്ടായി. ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത്മന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് മുളപൂജ, ശീവേലി, വേട്ടക്കരൻ സ്വാമിക്ക് നാളികേരം ഉടയ്ക്കൽ, പള്ളിവേട്ട, പള്ളിക്കുറുപ്പ് എന്നിവ ഉണ്ടായി. താന്ത്രികപൂജ, കീഴ്ക്കാവിൽ നവകം, പഞ്ചഗവ്യം, കാഴ്ചശീവേലി, പുറത്തേക്ക് തിടമ്പെഴുന്നള്ളിപ്പ്, പകൽപ്പൂരത്തിനു ശേഷം ആറാട്ട്, കൊടിയിറക്ക്, അത്താഴപ്പൂജ, ശ്രീഭൂതബലി, പഞ്ചവിംശദികലശം, മംഗളപൂജ, മഹാഗുരുതി എന്നിവയും ഉണ്ടായിരുന്നു.