chembiparambil-pooram
നാട്ടിക ചെമ്പിപ്പറമ്പിൽ ക്ഷേത്രം

തൃപ്രയാർ: നാട്ടിക ചെമ്പിപ്പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ മഹാഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, ശീവേലി, പ്രസാദ ഊട്ട് എന്നിവ നടന്നു. വൈകീട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പകൽപ്പൂരം. തുടർന്ന് വർണ്ണമഴ, രാത്രി അത്താഴപൂജ, പ്രസാദ ഊട്ട്, തായമ്പക എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി ടി.കെ. സുതൻ, മേൽശാന്തി ലാൽ, ക്ഷേത്രം ഭാരവാഹികളായ സി.പി രാമകൃഷ്ണൻ മാസ്റ്റർ, സി.കെ ഗോപകുമാർ, സി.വി വിശ്വേഷ്, സി.ആർ അശോകൻ, സി.ജി സന്തോഷ് എന്നിവർ നേതൃത്വം നല്കി.