krishnankutty
മന്ത്രി കെ. കൃഷ്ണൻകുട്ടി ചാലക്കുടിയിൽ നടത്തിയ അവലോകന യോഗം.


ചാലക്കുടി: പോട്ടച്ചിറയിൽ വെള്ളം നിറക്കൽ അടക്കമുള്ള പ്രവൃത്തികൾ നഗരസഭയുടെ സഹകരണത്തോടെ നടപ്പിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിൽ തീരുമാനം. ഇടമലയാർ ഇറിഗേഷൻ കനാലിന്റെ പൂർത്തീകരണത്തിനായി പ്ലാനിംഗ് ബോർഡുമായി ചേർന്ന് അടിയന്തര യോഗം വിളിച്ചു ചേർക്കും.

പീലാർമുഴി ലിഫ്ട് ഇറിഗേഷൻ അടക്കമുള്ള പ്രോജക്ടുകൾ അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രളയത്തിൽ തകർന്ന ചാലക്കുടി പുഴയോരം കെട്ടി സംരക്ഷിക്കാൻ നഗരസഭ, ഗ്രാമ പഞ്ചായത്തുകൾ, ഇറിഗേഷൻ വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ബാബു, കുമാരി ബാലൻ, ജനീഷ് പി. ജോസ്, ഉഷ ശ്രീധരൻ, ഇറിഗേഷൻ ചീഫ് എൻജിനിയർ, കെ.എ. ജോഷി, പ്രൊജക്ട് സെൽ സൂപ്രണ്ടിംഗ് എൻജിനിയർമാരായ, സലീം, എലിസബത്ത് കോരത്, അജിത, എക്‌സിക്യൂട്ടിവ് എൻജിനിയർമാരായ ജയശ്രീ, ശോഭ, ഷീല, തുടങ്ങിയവരും വാട്ടർ അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയർ എം. ശശീധരൻ, സൂപ്രണ്ടിംഗ് എൻജിനിയർ, പ്രിതിമോൾ തുടങ്ങിയവരും പങ്കെടുത്തു.