തൃശൂർ : കോർപറേഷൻ ജില്ലാ ജനറൽ ആശുപത്രിയിൽ കാൻസർ ദിനാചരണവും നവീകരിച്ച കാൻസർ വാർഡിന്റെ ഉദ്ഘാടനവും മേയർ അജിതാ വിജയൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന മുഖ്യപ്രഭാഷണം നടത്തി. മരുന്നുകൾ ശീതികരിച്ച് സൂക്ഷിക്കാനുള്ള റഫ്രിജറേറ്ററിന്റെ ഉദ്ഘാടനവും നടന്നു. ആരോഗ്യ കേരളം പ്രോഗ്രാം ഓഫീസർ ഡോ. ടി.വി. സതീശൻ, ഓങ്കോളജിസ്റ്റ് ഡോ. രേണു എന്നിവർ കാൻസറിനെ കുറിച്ച് ക്ലാസുകളെടുത്തു. ഡിവിഷൻ കൗൺസിലർ കെ. മഹേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ബേബി ലക്ഷ്മി, ഡോ. വി.കെ. മിനി, ഡോ.കെ. ബിന്ദുതോമസ് തുടങ്ങിയവർ സംസാരിച്ചു...