തൃശൂർ : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൾ കർഷക സംഘം സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മില്ലുകാരുടെ ദുർവാശി മൂലം സർക്കാർ നിർദ്ദേശിച്ചിട്ടും പണം നൽകാൻ തയ്യാറാകുന്നില്ലെന്ന് കൊച്ചുമുഹമ്മദ് ആരോപിച്ചു. നെല്ല് സംഭരണം മില്ലുകാരും സപ്ലൈകോയും തമ്മിലുണ്ടാക്കിയ കരാറാണ് . ഇതിന്റെ അടിസ്ഥാനത്തിൽ വാഹനമെത്തുന്ന സ്ഥലത്ത് നെല്ല് എത്തിച്ചു കൊടുക്കേണ്ട ബാദ്ധ്യത മാത്രമേ കർഷകർക്കുള്ളൂ. ആ ബാദ്ധ്യത നിർവഹിച്ച് പിന്നീട് ചെയ്യുന്ന പണികൾക്ക് നേരിട്ട് തങ്ങൾക്ക് പണം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു, കെ.എ. ജോർജ്, കോളങ്ങാട്ട് ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.....