ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി. രാവിലെ മുരിങ്ങൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പൂരം എഴുന്നള്ളിപ്പ് ഉച്ചയോടെ ക്ഷേത്രാങ്കണത്തിലെത്തി. തുടർന്ന് അന്നദാനം നടന്നു. വൈകീട്ട് റെയിൽവേ ഗേറ്റിൽ നിന്നും ആരംഭിച്ച പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയപ്പോൾ ഭക്തജനങ്ങളുടെ കനത്ത തിരക്ക് അനുഭവപ്പെട്ടു. പെരുവനം കുട്ടൻ മാരാർ നയിച്ച പാണ്ടിമേളം ആസ്വദിക്കാനും നൂറുകണക്കിന് ആളുകളെത്തി. ചൊവ്വാഴ്ച വൈകീട്ട് അന്നനാട് ആറങ്ങാലി കടവിൽ ആറാട്ട് നടക്കും.