അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിൽ നവീകരിച്ച ലാബ് ചെന്നൈ മിഡ്സിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണ വിട്ടൽദേവ് ഉദ്ഘാടനം ചെയ്യുന്നു.
മാള: അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിൽ പ്രളയ ശേഷം നവീകരിച്ച ലാബ് പ്രവർത്തനം ആരംഭിച്ചു. ചെന്നൈ മിഡ്സിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണ വിട്ടൽദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. അന്നമനട ബാബുരാജ്, എ.ആർ. ചന്ദ്ര ബോസ്, കെ.കെ. രവി നമ്പൂതിരി, എ.സി. ശ്രീധരൻ, കെ. ദിനേശ് കുമാർ, ടി.എസ്. ദിലീപൻ, എം.കെ. രാമകൃഷ്ണൻ, വി.സി. ശ്രീകാന്ത്, രാംദാസ്, വി.സി. ശ്യാംകുമാർ, വി.ബി. ഷിബു എന്നിവർ സംസാരിച്ചു.