തൃശൂർ: ആധുനിക നാടകസാദ്ധ്യതകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ മികവേറിയ സേവനം നടത്തിയ നാടകപ്രതിഭയാണ് എൻ.എൻ. പിള്ളയെന്ന് ജോൺപോൾ പറഞ്ഞു. കേരള സാഹിത്യ അക്കാഡമി ദേശീയ പുസ്തകോത്സവ വേദിയിൽ എൻ.എൻ. പിള്ള ജന്മശതാബ്ദി പ്രഭാഷണം നടത്തുകയായിരുന്നു ജോൺപോൾ. സാഹിത്യ അക്കാഡമി അംഗം മങ്ങാട് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ അഭിരുചിയുള്ള സാഹിത്യപ്രേമികളെ ധിഷണാപരമായി സ്വാധീനിച്ച ബഹുമുഖപ്രതിഭയായിരുന്നു പ്രൊഫ.എസ്. ഗുപ്തൻനായരെന്ന് ഡോ.പി.വി. കൃഷ്ണൻനായർ പറഞ്ഞു.
നാടകാചാര്യൻ തുപ്പേട്ടൻ, കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി എം.കെ.മാധവൻനായർ എന്നിവരുടെ വേർപാടിൽ സാഹിത്യ അക്കാഡമി അനുശോചിച്ചു. സെക്രട്ടറി ഡോ.കെ.പി മോഹനൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈകീട്ട് കൊച്ചിൻ ചവിട്ടുനാടകക്കളരി ജൂലിയസ് സീസർ ചവിട്ടുനാടകം അവതരിപ്പിച്ചു. രാവിലെ അക്കാഡമി ഓഡിറ്റോറിയൽ ദി കൺഫേമിസ്റ്റ് എന്ന സിനിമ പ്രദർശിപ്പിച്ചു. ടി.യു. ഷാജി ചലച്ചിത്രപരിചയം നടത്തി...