ഒല്ലൂർ: ഒരു മാസം മുൻപ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ഒല്ലൂർ കുരുതുകുളങ്ങര പെല്ലിശ്ശേരി ജോർജ് (57) ആണ് മരിച്ചത്.
ഡിസംബർ 31ന് ഒല്ലൂർ പനംകുറ്റിച്ചിറക്കു സമീപമാണ് സംഭവം. വീട്ടിലേക്കു പോകുന്നതിനിടയിൽ നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഒല്ലൂരിൽ വർക് ഷോപ് നടത്തുകയായിരുന്നു.
സംസ്‌കാരം ആറിന് രാവിലെ 10ന് ഒല്ലൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: അനീസ്. മക്കൾ: നവ്യ, കരിഷ്മ, കരോൺ. മരുമകൻ: വിൻസ്.