ചാലക്കുടി അന്നനാട് ആറങ്ങാലിക്കടവിൽ നടന്ന ആറാട്ടോടുകൂടി ഒരാഴ്ചയായി മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രത്തിൽ നടന്നുവന്ന ഉത്സവം സമാപിച്ചു. മേൽശാന്തി ഷിബു ശാന്തികളുടെ കാർമ്മികത്വത്തിലായിരുന്നു ആറാട്ടുചടങ്ങുകൾ. സുധൻ തന്ത്രികളും സംബന്ധിച്ചു. നിരവധി ഭക്തജനങ്ങളും ആറാട്ടുമുങ്ങി. തുടർന്ന് ഗജവീരൻമാരെ അകമ്പടിയോടെ തിരിച്ചെഴുന്നിപ്പ്, കൊടിക്കീഴിൽ പറ, കൊടിയിറക്കൽ, ആറാട്ടുകഞ്ഞി വിതരണം എന്നിവയും നടന്നു. പ്രസിഡന്റ് കെ.എൻ. വിശ്വൻ, സെക്രട്ടറി ടി.കെ. രാജു എന്നിവർ നേതൃത്വം നൽകി.