മാള: പൂപ്പത്തിയിൽ വീടിന് നേരെ രാത്രിയിൽ കല്ലേറ് . കല്ലേറിൽ തണ്ടേങ്ങാട്ടിൽ ബാബുവിന്റെ വീടിന്റെ ജനൽ ചില്ല് തകർന്നു. രാത്രി രണ്ട് മണിയോടെയായിരുന്നു കല്ലേറ്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ആരെയും കാണാനായില്ല. വീടിന്റെ ഹാളിലേക്കുള്ള ജനൽച്ചില്ല് തകർത്ത കല്ല് അകത്ത് കിടന്നിരുന്നു. മറ്റൊരു കല്ല് വീടിന്റെ പുറത്തും കിടക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ മകൻ സഞ്ചു പൂപ്പത്തിയിലെ ദിനേശൻ കൊലപാതക കേസിലെ സാക്ഷിയാണെന്നും ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ മാള പൊലീസ് സ്ഥലത്തെത്തി....