holy-grace
മാള ഹോളി ഗ്രെയ്സ് അക്കാഡമി സ്കൂളിലെ ഫിലാന്ത്രോപിക് ക്ലബ്ബ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന് പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ ശിലാസ്ഥാപനം നിർവ്വഹി​ക്കുന്നു

​​മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാള ഹോളി ഗ്രേസ് അക്കാഡമി സ്കൂളിലെ ഫിലാന്ത്രോപിക് ക്ലബ്ബ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന് ശിലയിട്ടു. ആദ്യ വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി. കൊടവത്തുകുന്ന് സ്വദേശി തെക്കുംപുറം ഷിബുവിനാണ് ആദ്യ വീട് നിർമ്മിച്ചു നൽകിയത്. ഹോളി ഗ്രേസ് അക്കാഡമി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ട് പേർക്കാണ് നിർമ്മിച്ച് നൽകുന്നത്.

വിവിധ പഞ്ചായത്തുകളിലായി തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ 8 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് കൊടുക്കുന്നത്. പുത്തൻചിറ കൊമ്പത്തുകടവ് സ്വദേശി മേയ്ക്കാട്ടുപറമ്പിൽ തോമസിനായാണ് വീട് നിർമ്മിക്കുന്നത്. വീടുകൾക്ക് പുറമെ 40 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ ശിലാസ്ഥാപനം നിർവഹിച്ചു.

ഫാ.ടിനു മേച്ചേരി ആശീർവാദം നിർവ്വഹിച്ചു. ഹോളി ഗ്രേസ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ഹോളി ഗ്രേസ് അക്കാഡമി എൻജിനീയറിംഗ് കോളേജ് ചെയർമാൻ സാനി എടാട്ടൂക്കാരൻ, കെ.വി. സുജിത്ത് ലാൽ, സുധീഷ്, നിത്യകല എസ് നായർ എന്നിവർ സംസാരിച്ചു...