കയ്പ്പമംഗലം: ബി.ജെ.പി. എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. പ്രളയത്തിൽ വീട് തകർന്ന അറക്കപറമ്പിൽ അമ്മിണിയുടെ വീട് പുനർനിർമ്മിച്ചു നൽകാമെന്നേറ്റ് പാതി വഴിയിൽ പണി ഉപേക്ഷിച്ച നടപടിക്കെതിരെയും, പഞ്ചായത്തിൽ അഴിമതിയും ദുർഭരണവുമാണെന്നാരോപിച്ചായിരുന്നു ഉപവാസം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉപവാസം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കയ്പ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതിബാസ് തേവർക്കാട്ടിൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിലാൽ തേവർക്കാട്ടിൽ, സെൽവൻ മണക്കാട്ടുപടി, രാജേഷ് കോവിൽ , സുധീഷ് പാണ്ടുരംഗൻ, സേവ്യൻ പള്ളത്ത്, രഗീഷ് പള്ളിപറമ്പിൽ എന്നിവർ സംസാരിച്ചു.