കയ്പ്പമംഗലം: കാളമുറി ഞാറ്റുകെട്ടി ശ്രീഭദ്രകാളി വിഷ്ണുമായ ക്ഷേത്രോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി വെട്ടുകാട്ടിൽ അഖിലേഷ് ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഗണപതി ഹവനം, ഉഷപൂജ, കലശാഭിഷേകം, നാഗങ്ങൾക്ക് പാലും നൂറും, കാഴ്ചശീവേലി ഉച്ചപൂജ, പറയ്ക്ക് എഴുന്നള്ളിപ്പ്, പ്രസാദഊട്ട് വിഷ്ണുമായ ക്ഷേത്രത്തിൽ നിന്നും താളമേളവാദ്യങ്ങളോടും കൂടി കൂട്ടി എഴുന്നള്ളിപ്പ്, പകൽപ്പൂരം, ദീപാരാധന, നടയ്ക്കൽ പറ , തായമ്പക, ഗുരുതി തർപ്പണം, എഴുന്നള്ളിപ്പ് തുടങ്ങിയവ നടന്നു.