കയ്പ്പമംഗലം: ദേശീയപാതയിലെ കുഴി അപകട ഭീഷണിയാകുന്നു. ദേശീയ പാത 66 കാളമുറി വടക്ക് കനറാ ബാങ്കിന് മുൻ വശത്ത് രൂപപ്പെട്ട വലിയ കുഴിയാണ് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നത്. ഇതു വരെ നിരവധി വാഹനങ്ങളാണ് കുഴിയിൽ പെട്ട് അപകടം സംഭവിച്ചത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് എടമുട്ടം മുതൽ വഴിയമ്പലം വരെ ദേശീയ പാതയിൽ ഉണ്ടായിരുന്ന കുഴികൾ ദേശീയപാത അധികൃതർ അടച്ചിരുന്നു. വീണ്ടും ചെറുതും വലുതുമായ കുഴികൾ പല സ്ഥലത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് കൂടുതൽ അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കുഴിയിൽ പെട്ട് വാഹനത്തിൽ നിന്ന് വീണ് ഒരു യുവതിക്ക് പരിക്കേറ്റിരുന്നു...