തൃപ്രയാർ: മുസ്ലീം ലീഗ് ജില്ലാ നേതൃസംഗമം 8, 9 തീയതികളിലായി തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 8 ന് വൈകീട്ട് 4 ന് വാർഷിക കൗൺസിൽ സംസ്ഥാന ജന: സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. അഡ്വ: എൻ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. നേതൃസംഗമം 9ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ടി.എ അഹമ്മദ് കബീർ എം.എൽ.എ, കെ.എൻ.എ ഖാദർ എം.എൽ.എ, സി.പി സെയ്തലവി, പി.എ റഷീദ് എന്നിവർ സംസാരിക്കും. നിയമസഭാ കക്ഷി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ്, ഡോ: എം.കെ മുനീർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 500ൽ അധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. ദേശീയ പാതയുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്ന് സി.എ മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു. ബഡ്ജറ്റിൽ ജില്ലയ്ക്ക് കാര്യമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും റഷീദ് കുറ്റപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ്, സി.കെ അഷറഫലി, കെ.എ ഷൗക്കത്തലി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.....