വാടാനപ്പള്ളി: ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി - ഭരണി മഹോത്സവം 10, 11, 12 തീയതികളിലായി ആഘോഷിക്കും. 10ന് വൈകീട്ട് ആനച്ചമയ പ്രദർശനം, ഗാനമേള. 11ന് രാവിലെ ശീവേലി, ഉച്ചയ്ക്ക് കൂട്ടി എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പിൽ 9 ഗജവീരന്മാർ അണിനിരക്കും. പൂനാരി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ മേളം അരങ്ങേറും. വൈകീട്ട് വർണ്ണമഴ, രാത്രി തായമ്പക, നൃത്തോത്സവം എന്നിവയുണ്ടാവും.

12ന് പുലർച്ചെ ഐവർ കളി, ദാരിയൻ, കാളി, മൂക്കൻചാത്തൻ, കാളകളി എന്നിവ നടക്കും. ഷിനോദ് കുട്ടൻപാറൻ, മോഹൻദാസ് ഇത്തിക്കാട്ട്, പീതാംബരൻ കുറുക്കം സപര്യ, ഐ.എ മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.